Headlines
Loading...
മോഹൻലാൽ  ജ്വല്ലേഴ്സിൽ വ്യാപക റെയ്ഡ്; പിടിച്ചെടുത്തത് 500 കോടിയിലധികം വിലവരുന്ന  അനധികൃത സ്വത്തുക്കൾ

മോഹൻലാൽ ജ്വല്ലേഴ്സിൽ വ്യാപക റെയ്ഡ്; പിടിച്ചെടുത്തത് 500 കോടിയിലധികം വിലവരുന്ന അനധികൃത സ്വത്തുക്കൾ

ചെന്നൈ: രാജ്യത്തെ പ്രമുഖ തങ്കകട്ടി കച്ചവടക്കാരായ മോഹന്‍ലാല്‍ ജ്വല്ലേഴ്സിന്റെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ അഞ്ഞൂറ് കോടിയിലേറെ രൂപയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടെത്തി. വിവിധ ഭാഗങ്ങളിലെ സ്ഥാപനങ്ങളില്‍ ഒരേസമയം നടത്തിയ റെയ്ഡിലാണ് 814 കിലോ രേഖകളില്ലാത്ത സ്വര്‍ണം പിടികൂടിയത്. ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജുവല്ലറി ശൃഖലയാണ് മോഹന്‍ലാല്‍ ജ്വല്ലേഴ്സ്.രാജ്യത്തേക്കുള്ള സ്വര്‍ണവരവിന് ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രമുഖനും മൊത്ത വ്യാപാരിയുമായ മോഹന്‍ലാല്‍ ജ്വല്ലേഴ്സിലാണു കഴിഞ്ഞ രണ്ടു ദിവസമായി ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. രേഖകളില്‍ കാണിച്ചതിന്റെ ഇത്രയോ ഇരട്ടി സ്വര്‍ണം പിടിച്ചെടുത്തു.

കൂടാതെ രേഖകളില്ലാതെ സ്വര്‍ണം വിറ്റതിന്റെ നിരവധി തെളിവുകളും സംഘം കണ്ടെടുത്തു. ചെന്നൈയിലെ ആസ്ഥാനത്തിനു പുറമെ മുംബൈ, കൊല്‍ക്കത്ത, കോയമ്ബത്തൂര്‍ , സേലം, തിരുച്ചിറപ്പള്ളി, മധുര,തിരുനല്‍വേലി എന്നിവിടങ്ങളിലെ ഓഫീസുകളിലും ജ്വല്ലറികളിലുമാണ് ഒരേ സമയം റെയ്ഡ് നടന്നത്.