national
രാജ്യത്ത് 24 മണിക്കൂറിനിടെ 44,376 പുതിയ രോഗികളും 481 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു
രാജ്യത്ത് 24 മണിക്കൂറിനിടെ 44,376 പേർക്ക് പുതുതായി കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. 481 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 92,22216 ലക്ഷമായി വർധിച്ചു.
1,34699 ലക്ഷം പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
നിലവിൽ 4,44746 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 86,42771 ലക്ഷം പേർ രോഗമുക്തരായിട്ടുണ്ട്.
ഡൽഹിയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 6224 പേർക്ക്.
മഹാരാഷ്ട്രയിൽ 5439 പേർക്കും കേരളത്തിൽ 5420 പേർക്കും 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചു.
കേരളത്തിൽ ആകെ രോഗികൾ 571872. മരണം 2095. രോഗമുക്തരായത് 505238 പേർ