Headlines
Loading...
ജീവനക്കാരുടെ അശ്രദ്ധ കാരണം കൊവിഡ് രോഗി മരിച്ചെന്ന ശബ്ദ സന്ദേശം, നഴ്സിങ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

ജീവനക്കാരുടെ അശ്രദ്ധ കാരണം കൊവിഡ് രോഗി മരിച്ചെന്ന ശബ്ദ സന്ദേശം, നഴ്സിങ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ജീവനക്കാരുടെ അശ്രദ്ധ കാരണം കൊവിഡ് രോഗി മരിച്ചെന്ന ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ നഴ്സിങ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നഴ്‌സിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

നഴ്സുമാരുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് മെഡിക്കല്‍ കോളേജിലെ നഴ്സിങ് ഓഫീസര്‍ ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ചുവെന്ന ശബ്ദ സന്ദേശം അയച്ചത്. ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച്‌ എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു മന്ത്രി ആവശ്യപ്പെട്ടത്.

ജീവനക്കാരുടെ അശ്രദ്ധ മൂലം കൊവിഡ് രോഗികള്‍ മരിച്ചു. പുറംലോകം അറിയാത്തതുകൊണ്ടുമാത്രം ജീവനക്കാര്‍ രക്ഷപ്പെട്ടു. ജൂലായ് 20ന് മരിച്ച ഹാരിസിന്റെ മരണകാരണം വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നതാണെന്നായിരുന്നു സന്ദേശം.