national
യാത്രക്കാര്‍ ഇനി ലഗേജുകള്‍ ചുമന്ന് ക്ഷീണിക്കേണ്ട; വരുന്നൂ റെയില്‍വേയുടെ 'ബാഗ് ഓണ്‍ വീല്‍സ്' സേവനം
ന്യൂഡെല്‍ഹി: (www.livetodaymalayalam.in) യാത്രക്കാര്‍ ഇനി ലഗേജുകള്‍ ചുമന്ന് ക്ഷീണിക്കേണ്ട, വരുന്നൂ റെയില്‍വേയുടെ 'ബാഗ് ഓണ്‍ വീല്‍സ്' സേവനം. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ റെയില്‍വേ (ഐആര്‍സിടിസി) 'ബാഗ് ഓണ്‍ വീല്‍സ്' എന്ന പേരില്‍ പുതിയ സേവനം ആരംഭിക്കുന്നത്. പുതിയ സംവിധാനം നടപ്പിലാക്കുന്നതോടുകൂടി യാത്രക്കാര്‍ക്ക് അവരുടെ ലഗേജുകള്‍ ചുമക്കേണ്ടതില്ല.
യാത്രക്കാര്‍ക്ക് സാധനങ്ങള്‍ വീട്ടില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കും സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്കും കൊണ്ടുപോകാനുള്ള സൗകര്യം ലഭിക്കും. ആഛണ ആപ്പ് വഴിയാണ് റെയില്‍വേ ഈ സേവനം നടപ്പിലാക്കുന്നത്. ആഛണ ആപ്ലിക്കേഷനില്‍നിന്നു തന്നെ യാത്രക്കാര്‍ക്ക് ഇനി ലഗേജ് ബുക്കിങ് നടത്താം.