Headlines
Loading...
കളനാട് പിഞ്ചുകുഞ്ഞുങ്ങൾ അടക്കം നാലുപേർക്ക് തെരുവുനായകളുടെ കടിയേറ്റു

കളനാട് പിഞ്ചുകുഞ്ഞുങ്ങൾ അടക്കം നാലുപേർക്ക് തെരുവുനായകളുടെ കടിയേറ്റു

ഉദുമ: പിഞ്ചു കുഞ്ഞുങ്ങളടക്കം നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കളനാട്ടെ മുഹമ്മദ് (ഒന്നര), അരമങ്ങാനത്തെ സൈനബന (നാല്), കട്ടക്കാലിലെ അസ്ലം (13), കളനാട്ടെ റാബിയ (45) എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ചൊവ്വാഴ്ച്ച വൈകീട്ട് കളനാട് വെച്ചാണ് തെരുവ് നായ അക്രമിച്ചത്. നാല് പേരെയും കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.