covid update
സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 412 കേസുകളുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 3007 പേരാണ് ഇന്ന് രോഗവിമുക്തരായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കൂടുതൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും