kerala News
ഓണാഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമായിരിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം : ഓണാഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമായിരിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ഓണാഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമായിരിക്കണം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾ ഒത്തുകൂടുന്ന എല്ലാ ആഘോഷവും ഒഴിവാക്കണം. ബന്ധുവീടുകളിലെ സന്ദർശനം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് സമ്പർക്ക വ്യാപനം കൂടുതലാണ്. 96.6 ശതമാനം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം, രോഗികളുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവില്ല. സ്വാഭാവികമായ രോഗവ്യാപനം മാത്രമാണ് സംസ്ഥാനത്തുള്ളത്. ആരോഗ്യ സംവിധാനങ്ങൾക്കപ്പുറം രോഗ വ്യാപനം ഉണ്ടാകാതെ നോക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.