Headlines
Loading...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇന്ന് മരിച്ചത് ഏഴു പേര്‍

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇന്ന് മരിച്ചത് ഏഴു പേര്‍

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ വീണ്ടും ഒരാള്‍ കൂടി മരിച്ചു. എറണാകുളം അടുവാശേരി സ്വദേശി അഹമ്മദുണ്ണിയാണ് മരിച്ചത്. 65 വയസായിരുന്നു. കളമശേരി മെഡിക്കല്‍ കോളേജിലായിരുന്നു മരണം. ഇതോടെ സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഏഴായി. കാസര്‍കോട്, മലപ്പുറം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കോഴിക്കോട് സ്വദേശികളാണ് മരിച്ച മറ്റുള്ളവര്‍. ആലപ്പുഴയില്‍ അരൂര്‍ സ്വദേശി പനച്ചിക്കല്‍ വീട്ടില്‍ തങ്കമ്മ (78) ആണ് മരിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തങ്കമ്മ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഇവര്‍ക്ക് പ്രമേഹവും മറ്റ് വാര്‍ദ്ധ്യസഹജമായ അസുഖങ്ങളുമുണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മലപ്പുറത്ത് കരുവമ്ബ്രം സ്വദേശി കഞ്ഞിമൊയ്തീന്‍ (65) മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തൃക്കരിപ്പൂര്‍ ഈയ്യക്കാട് സ്വദേശി പി.വിജയകുമാര്‍ (55) ആണ് കാസര്‍കോട് മരിച്ചത്. കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് ദിവസങ്ങളായി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഇയാളുടെ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കോട്ടയം വടവാതൂര്‍ ചന്ദ്രാലയത്തില്‍ പി.എന്‍ ചന്ദ്രന്‍, പത്തനംതിട്ട പ്രമാടം സ്വദേശി പുരുഷോത്തമന്‍, കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവരും കൊവിഡ് ബാധിച്ച്‌ മരിച്ചു. ചന്ദ്രനും പുരുഷോത്തമനും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പുരുഷോത്തമന്‍ ന്യുമോണിയ ബാധിതന്‍ കൂടിയായിരുന്നു. മുഹമ്മദ് ബഷീര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മരിച്ച മുഹമ്മദ് ബഷീറിന്റെ ഭാര്യയടക്കം കുടുംബത്തിലെ 13 പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാം വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്