News update
ജില്ലയിലെ വിവിധ പച്ചക്കറി മത്സ്യം മാർക്കറ്റുകൾ ഒരാഴ്ച കാലത്തേക്ക് അടച്ചിടാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു
കാസർഗോഡ് ജില്ലയിൽ വെള്ളിയാഴ്ച 11 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു ട്ടുള്ളതാണ് . നാല് പച്ചക്കറി കടകളിൽ നിന്നും ഒരു പഴവർഗം കടയിൽ നിന്നുമാണ് 5 പേർക്ക് കോവിഡ് ബാധിച്ചത്. ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ താഴെപ്പറയുന്ന പ്രദേശങ്ങളിൽ കണ്ടയിൻമെൻറ് സോണുകളായി ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു പ്രഖ്യാപിച്ചു. ചുവടെ പറയുന്ന പ്രദേശങ്ങളിൽ ജൂലൈ 10 മുതൽ ഒരാഴ്ചക്കാലം ജൂലൈ 17 വരെ പൂർണ്ണമായും കടകൾ അടച്ചിടേണ്ടതാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കണ്ടെയ്ൻമെൻറ് സോണിലെ കടകളിൽനിന്ഇന്ന് എത്രപേർക്ക് കൊറോണ വൈറസ് ബാധ കിട്ടിയിട്ടുണ്ട് എന്ന് കൃത്യമായി കണക്കാക്കുന്നതിനും ഇവിടെനിന്ന് ഇനി ഒരാൾക്ക് പോലും സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കാതിരിക്കാനുംവേണ്ടിയാണ് ഈ ഉത്തരവ് . വെള്ളിയാഴ്ച വൈകുന്നേരം വീഡിയോ കോൺഫറൻസിലൂടെ ജില്ലാ കലക്ടർ ജില്ലാ പോലീസ് മേധാവി ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർ നടത്തിയ അടിയന്തിര യോഗ തീരുമാന പ്രകാരമാണിത്.
കാലിക്കടവ് ഫിഷ്/ വെജിറ്റബിൾ മാർക്കറ്റ്, ചെർക്കള ടൗൺ ഏരിയ, കാഞ്ഞങ്ങാട് ഫിഷ് / വെജിറ്റബിൾ മാർക്കറ്റ്, തൃക്കരിപ്പൂർ ഫിഷ്/ മീറ്റ് മാർക്കറ്റ്, nileshwar ഏരിയ കാസർഗോഡ് ഫിഷ്/ ജിറ്റബിൾ മാർക്കറ്റ് കുമ്പള ഫിഷ് / വെജിറ്റബിൾ മാർക്കറ്റ്, കുഞ്ചത്തൂർ ഉപ്പള ഫിഷ് മാർക്കറ്റ് , ഉപ്പള ഹനഫി ബസാർ പച്ചക്കറിക്കട, മജീർപള്ള മാർക്കറ്റ്