national
'നിങ്ങളുടെ മനസിലെ രാഹുൽ ഗാന്ധിയെ ഞാൻ കൊന്നു, അയാൾ പോയി'; മാറ്റങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിലൂടെ സ്വന്തം പ്രതിച്ഛായ മാറ്റാൻ സാധിച്ചുവെന്ന് രാഹുൽഗാന്ധി. ജനങ്ങളുടെ മനസ്സിലുണ്ടായിരുന്ന രാഹുൽ ഗാന്ധിയെ താൻ കൊന്നുകളഞ്ഞുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കന്യാകുമാരി മുതൽ കശ്മീർ വരെയുളള ഭാരത് ജോഡോ യാത്രയിലെ തന്റെ പ്രതിച്ഛായയെക്കുറിച്ചുളള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുൽ ഗാന്ധി.
'നിങ്ങളുടെ മനസ്സിൽ ഒരു രാഹുൽ ഗാന്ധി ഉണ്ട്, ഞാൻ അയാളെ കൊന്നു. അയാൾ എന്റെ മനസ്സിൽ ഇല്ല. അയാൾ പോയി. നിങ്ങൾ കാണുന്ന വ്യക്തി രാഹുൽ ഗാന്ധിയല്ല,' രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിച്ഛായയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. നിങ്ങൾ ആഗ്രഹിക്കുന്ന ചിത്രം നിങ്ങൾ സൃഷ്ടിക്കുന്നു. നല്ലതോ ചീത്തയോ, അത് നിങ്ങളുടേതാണ്. എന്റേതല്ല. എനിക്ക് എന്റെ ജോലി ചെയ്യണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.