Headlines
Loading...
ഒമിക്രോണ്‍; ഡല്‍ഹിയിലും കര്‍ഫ്യൂ, നിയന്ത്രണം രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ

ഒമിക്രോണ്‍; ഡല്‍ഹിയിലും കര്‍ഫ്യൂ, നിയന്ത്രണം രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ

രാജ്യത്ത് ഒമിക്രോണ്‍ ഭീതി ഉയരുകയും ഇടവേളയ്ക്ക് ശേഷം കൊവിഡ് കേസുകള്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണം കടുപ്പിക്കുന്നു. കര്‍ണാടകയ്ക്ക് പിന്നാലെ രാജ്യ തലസ്ഥാനമായ ഡല്‍ഹിയാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഡിസംബര്‍ 27 (നാളെ) മുതല്‍ രാത്രികാല കര്‍ഫ്രൂ നിലവില്‍ വരുമെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന അറിയിപ്പ്.

രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ. പുതുവല്‍സര ആഘോഷങ്ങള്‍ ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ നടക്കാനിരിക്കെയാണ് കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത്. പുതിയ കൊവിഡ് വകഭേദം ഒമിക്രോണ്‍ മൂലമുള്ള രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഡല്‍ഹി സര്‍ക്കാര്‍ ക്രിസ്മസിനും ന്യൂ ഇയറിനും കൂട്ടം കൂടുന്നത് നിരോധിച്ചിരുന്നു. . എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കണമെന്നായിരുന്നു ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചത്.

ഡിസംബര്‍ 28 മുതല്‍ ജനുവരി എട്ട് വരെയാണ് കര്‍ണാടക സര്‍ക്കാര്‍ നിയന്ത്രണം. പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ പത്ത് ദിവസത്തേക്ക് രാത്രി കര്‍ഫ്യു പ്രഖ്യാപിക്കുമ്പോള്‍ ഡല്‍ഹിയില്‍ പക്ഷേ അവസാനിപ്പിക്കുന്ന ദിവസം പ്രഖ്യാപിച്ചിട്ടില്ല. 

ബെംഗളൂരുവില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കര്‍ണാടകയിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച തീരുമാനം ഉണ്ടായത്.നിയന്ത്രണത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകറും വ്യക്തമാക്കുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി പബ്ബുകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലൊക്കെ 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഇവയെല്ലാം പത്തുമണിക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കുകയും വേണം