Headlines
Loading...
ഗ്രീൻസ്റ്റാർ കോട്ടിക്കുളം യു.എ.ഇ  കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കോട്ടിക്കുളം പ്രീമിയർ ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു

ഗ്രീൻസ്റ്റാർ കോട്ടിക്കുളം യു.എ.ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കോട്ടിക്കുളം പ്രീമിയർ ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു

ഗ്രീൻസ്റ്റാർ കോട്ടിക്കുളം യു എ ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2021 ഡിസംബർ 09നു ഷാർജ യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന കോട്ടിക്കുളം പ്രീമിയർ ലീഗിന്റെ ലോഗോ പ്രകാശനം ദുബായ് സബ്‌കയിലുള്ള മെട്രോ പോളിയൻ ഹോട്ടലിൽ വെച്ചു നടന്നു. 

പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ അൻവർ സാദത്ത് കോട്ടിക്കുളം ലോഗോ പ്രകാശനം ചെയ്തു. തൻവീർ കാരാട്ടിന്റെ ഖിറാഅത്ത് പാരായണത്തിന് ശേഷം പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇല്ല്യാസ് കപ്പണക്കാൽ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാനും ഗ്രീൻസ്റ്റാർ കോട്ടിക്കുളം യു എ ഇ പ്രസിഡന്റുമായ റിയാസ് ഹസൈനാർ അധ്യക്ഷത വഹിച്ചു.

ഗ്രീൻസ്റ്റാർ യു എ ഇ മുൻ പ്രസിഡന്റ് ബഷീർ മാട്ടൂൽ ഉൽഘാടനം നിർവഹിച്ചു. തുടർന്ന് ഗ്രീൻസ്റ്റാർ കോട്ടിക്കുളം. യു എ ഇ സെക്രട്ടറി സെയ്‌ഫു ഫാൽക്കൺ കഴിഞ്ഞ ഒരു വർഷത്തിലെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. റാഫി പട്ടേൽ, സലാം ഹാജി വെൽഫിറ്റ്, മുഹമ്മദ് ഷാഫി ഹാജി പള്ളിക്കാൽ, ജാബിർ കാബ്രോസ്, റാഷിദ് കാബ്രോസ്, അബൂബക്കർ തിരുവക്കോളി,ഫിറോസ് കാപ്പിൽ, നൗഷാദ് കരിപ്പോടി, അബ്ദുല്ല തിരുവക്കോളി എന്നിവർ ആശംസ അറിയിച്ച ഉൽഘാടന യോഗം പ്രോഗ്രാം കമ്മിറ്റി ട്രഷറർ ജംഷീദ് എം പി യുടെ നന്ദിയോടെ അവസാനിച്ചു.  

ഉൽഘാടന സമ്മേളനത്തിന് ശേഷം കോട്ടിക്കുളം പ്രീമിയർ ലീഗിന് വേണ്ടിയുള്ള പ്ലേയേഴ്സ് ഓക്ഷൻ കമ്മിറ്റി ഭാരവാഹികളുടെയും ടീം മാനേജർമാരുടെയും സാനിധ്യത്തിൽ നടത്തി.