Headlines
Loading...
കൊവിഡ് വാക്‌സിനേഷൻ അവലോകനം; മൻസുഖ് മണ്ഡവ്യ സംസ്ഥാനങ്ങളുടെ യോഗം ചേർന്നു

കൊവിഡ് വാക്‌സിനേഷൻ അവലോകനം; മൻസുഖ് മണ്ഡവ്യ സംസ്ഥാനങ്ങളുടെ യോഗം ചേർന്നു

രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ പ്രക്രിയ അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മണ്ഡവ്യ സംസ്ഥാനങ്ങളുടെ യോഗം ചേർന്നു. വീടുകളിലെത്തിയുള്ള വാക്‌സിനേഷൻ പ്രക്രിയകൾക്ക് സംസ്ഥാനങ്ങൾക്ക് മന്ത്രി നിർദേശം നൽകി. ജില്ലാ അടിസ്ഥാനത്തിൽ വാക്‌സിനേഷൻ നടപ്പിലാക്കണമെന്നും രണ്ടാം ഡോസ് വിതരണം ചെയ്യുന്നതിൽ ശ്രദ്ധ നൽകണമെന്നും മൻസുഖ് മണ്ഡവ്യ നിർദേശം നൽകി.

കൊവിഡ് തരംഗം കഴിഞ്ഞിട്ടില്ലെന്നും മണ്ഡവ്യ യോഗത്തിൽ ഓർമിപ്പിച്ചു. അതേസമയം രാജ്യത്ത് 13,091 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 1,38,556 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. നിലവിൽ രോഗമുക്തി നിരക്ക് 98.25% ആയി ഉയർന്നിട്ടുണ്ട്.