Headlines
Loading...
തമിഴ്നാട്ടില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് 9 മരണം

തമിഴ്നാട്ടില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് 9 മരണം

ചെന്നൈ : ശക്തമായി തുടരുന്ന മഴയില്‍ വീട് തകര്‍ന്നുവീണ് വെല്ലൂരില്‍ നാലു കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴ തമിഴ്‌നാട്ടില്‍ ദുരിതം വിതയ്ക്കുകയാണ്. ആന്ധ്രയിലും കഴിഞ്ഞ രണ്ട് ദിവസമായി മഴ തുടരുകയാണ്.

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അഞ്ച് ലക്ഷം രൂപ വരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്‍റെ പ്രഭാവത്തിലാണ് ശക്തമായ മഴ തുടരുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി പെയ്യുന്ന മഴയില്‍ തമിഴ്നാട്ടില്‍ വന്‍നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഭൂരിഭാഗം പ്രദേശങ്ങളും ഇതിനോടകം വെള്ളത്തിനടിയിലാണ്. വരുംദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.