Headlines
Loading...
തിമിംഗല ഛർദ്ദിയുമായി രണ്ട് പേർ കസ്റ്റഡിയില്‍; പിടിയിലായത് കൈമാറ്റ ശ്രമത്തിനിടെ

തിമിംഗല ഛർദ്ദിയുമായി രണ്ട് പേർ കസ്റ്റഡിയില്‍; പിടിയിലായത് കൈമാറ്റ ശ്രമത്തിനിടെ

കണ്ണൂർ മാതമംഗലത്ത് തിമിംഗല ഛർദ്ദിയുമായി രണ്ട് പേർ പിടിയിൽ. കോയിപ്ര സ്വദേശി ഇസ്മയിൽ, ബാംഗ്ലൂർ സ്വദേശി അബ്ദുൽ റഷീദ് എന്നിവരെയാണ് കണ്ണൂർ ഫ്ലയിങ് സ്കോഡ് റേഞ്ച് ഓഫീസറും തളിപ്പറമ്പ് റേഞ്ച് ഓഫീസറും ചേർന്ന് പിടികൂടിയത്. തിരുവനന്തപുരം ഫോറസ്റ്റ് വിജിലൻസ് പിസിസിഎഫിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി ഇരുവരും പിടിയിലായത്.

KL 13 Y 333 നമ്പർ വാഹനത്തിൽ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച 9 കിലോഗ്രാം തിമിംഗല ചർദ്ദിയുമായാണ് ഇരുവരും കസ്റ്റഡിയിലായത്. നിലമ്പൂർ സ്വദേശികൾക്ക് വിൽപ്പന നടത്താൻ കൊണ്ടുപോകുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് വനം വകുപ്പ് വ്യക്തമാക്കി.

തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആമ്പര്‍ഗ്രിസ് എന്നാണ് ഇവ അറിയപ്പെടുന്നത്. അത്യപൂര്‍വമായി ലഭിക്കുന്ന ആമ്പര്‍ഗ്രിസ് സുഗന്ധദ്രവ്യങ്ങളും മറ്റും ഉണ്ടാക്കാനാണ് ഉപോയാഗിക്കുന്നത്. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടു കൂടിയ മെഴുകുപോലുള്ള വസ്തുവിനെയാണ് ആമ്പർഗ്രീസ് എന്ന് പറയുന്നത്. വിപണിയില്‍ 1.8 കോടിയോളം രൂപ വിലമതിക്കുന്ന ഇത് സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവായാണ് കണക്കാക്കപ്പെടുന്നത്. പഴക്കം കൂടുംതോറുമാണ് തിമിംഗലത്തിന്‍റെ ഛർദ്ദി പ്രീമിയം പെർഫ്യൂമുകൾക്ക് അനുയോജ്യമായ ഘടകമായി മാറുന്നുണ്ടെന്നും ആഡംബര പെർഫ്യൂം ബ്രാൻഡുകളായ ചാനൽ, ഗിവഞ്ചി, ഗുച്ചി, ചാനൽ NO5 എന്നിവ ആമ്പര്‍ഗ്രിസ് ഉപയോഗിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്