kerala
റേസിംഗിനിടെ ബൈക്കിടിച്ച് യുവാവിന്റെ കാല് ഒടിഞ്ഞു; നാട്ടുകാരുടെ ഇടിയും കിട്ടി
തിരുവനന്തപുരം: നെയ്യാർ ഡാമിൽ ബൈക്ക് റേസിംഗ് നടത്തിയ യുവാവിന്റെ കാല് അപകടത്തിൽ ഒടിഞ്ഞു തൂങ്ങി. റോഡിലൂടെ കടന്നു പോയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വട്ടിയൂർക്കാവ് സ്വദേശി ഉണ്ണികൃഷ്ണന്റെ കാലാണ് ഒടിഞ്ഞത്.
അഭ്യാസപ്രകടനത്തിനിടെ റോഡിന്റെ നടുവിലേക്ക് ഉണ്ണികൃഷ്ണൻ ബൈക്ക് വെട്ടിച്ചപ്പോൾ അതുവഴി മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഈ ബൈക്കിലുണ്ടായിരുന്ന നാട്ടുകാർ ഉണ്ണികൃഷ്ണനെ മർദിക്കുകയും ചെയ്തു.
ഉണ്ണികൃഷ്ണനടക്കം ഏഴ് ചെറുപ്പക്കാരാണ് നെയ്യാർ ഡാം റിസർവോയറിനോട് ചേർന്നുള്ള റോഡിൽ റേസിംഗ് നടത്തിയത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണൻ ചികിത്സയിലാണ്.