kannur
കണ്ണൂരില്‍ വ്യാജ പ്ലസ്ടു- ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയ പ്രതി അറസ്റ്റില്‍; തട്ടിപ്പ് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവില്‍
കണ്ണൂരില്‍ വ്യാജ പ്ലസ് ടു, ഡിഗ്രി സര്‍ട്ടിഫിക്കേറ്റ് നല്‍കി വിദ്യാര്‍ത്ഥികളെ കബളിപ്പിച്ച് പണം തട്ടിയ പ്രതി പിടിയില്‍. തട്ടിപ്പ് നടത്തിയ കയരളം മൊട്ടയിലെ കെ വി ശ്രീകുമാറി (46) നെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്. അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കണ്ണൂര്‍ യോഗശാല റോഡില്‍ ഐഎഫ്ഡി ഫാഷന്‍ ടെക്‌നോളജി എന്ന സ്ഥാപനത്തിന്റെ പേരില്‍ പരസ്യം നല്‍കിയാണ് ഇയാള്‍ വിദ്യാര്‍ത്ഥികളെ തട്ടിപ്പിനിരയാക്കിയത്. തട്ടിപ്പിനിരയായ കുടിയാന്മല നടുവില്‍ സ്വദേശി പി പി അജയകുമാര്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ പ്രതിയെ പിടികൂടിയത്. Also Read - 'കോണ്‍ഗ്രസ് വൃത്തികെട്ട സംസ്‌കാരമുള്ള പാര്‍ട്ടി'; ഇങ്ങനെയൊന്ന് ലോകത്തെവിടെയും കാണില്ലെന്ന് സുധാകരന്‍ അജയകുമാറും നടുവില്‍ സ്വദേശികളായ എം.ജെ ഷൈനി, പി.പി.ഷാഷിദ എന്നിവരില്‍ നിന്നുമായി രണ്ടര ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. 2015- 18 കാലയളവിലായിരുന്നു സംഭവം. സ്ഥാപനം വഴി മധുര കാമരാജ് യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരം പ്രതിക്ക് പ്ലസ്ടുവിനും പിന്നീട് ഡിഗ്രിക്കുമായി 2,27,100 രൂപ പഠനത്തിന് ഫീസിനത്തിലും സര്‍ട്ടിഫിക്കേറ്റിനുമായി നല്‍കിയിരുന്നു. എന്നാല്‍ പഠനം കഴിഞ്ഞ് സര്‍ട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടപ്പോള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന് പകരം വ്യാജ സര്‍ട്ടിഫിക്കേറ്റ് നല്‍കിയതായാണ് പരാതി. ഇന്‍സ്‌പെക്ടര്‍ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ നിരവധി പേരെ കബളിപ്പിയതായി അന്വേഷണത്തില്‍ മനസിലായിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി.