Headlines
Loading...
പിഎസ്ജിയിലെ മെസ്സിയുടെ അരങ്ങേറ്റ മല്‍സരം ഇന്ന്

പിഎസ്ജിയിലെ മെസ്സിയുടെ അരങ്ങേറ്റ മല്‍സരം ഇന്ന്

മെസ്സിയുടെ ആരാധകർ കാത്തിരുന്ന നിമിഷം വന്നെത്തിയിരിക്കുന്നു. ഇന്ന് പി.എസ്.ജിക്ക് വേണ്ടി മെസ്സി അരങ്ങേറും. ഇന്ന് ഇന്ത്യൻ സമയം അർദ്ധരാത്രി 12.15ന് റെയിംസിനെതിരെയാണ് പിഎസ്ജിയുടെ മത്സരം.

മെസിയും നെയ്മറും എംബാപ്പെയും റെയിംസിനെതിരായ മത്സരത്തിൻ്റെ ആദ്യ ഇലവനിൽ ഉൾപ്പെടുമെന്നാണ് സൂചന. രണ്ടാഴ്ചയായി മെസ്സി പി.എസ്.ജി ക്യാംപിൽ എത്തിയിട്ട്. മെസ്സിയുടെ അരങ്ങേറ്റത്തിനായി ആരാധകർ ഓരോ കളിയും കാത്തിരിക്കുകയായിരുന്നു. തൻ്റെ കരിയർ മുഴുവൻ ബാഴ്സലോണ ക്ലബിന് വേണ്ടിയാണ് മെസ്സി കളിച്ചത്. താരം ഇന്ന് കളിക്കുകയാണെങ്കിൽ ബാഴ്സലോണ അല്ലാത്ത ഒരു ക്ലബിനു വേണ്ടി മെസി ബൂട്ടണിയുന്ന ആദ്യ മത്സരമാവും ഇത്.
 
പിഎസ്ജിയുമായി രണ്ട് വർഷത്തേക്കാണ് മെസിയുടെ കരാർ. പ്രതിവർഷം 35 ദശലക്ഷം യൂറോയാണ് പ്രതിഫലം. ജേഴ്സി നമ്പർ 30 ആണ് മെസ്സി പിഎസ്ജിയിൽ ഉപയോഗിക്കുക.