malappuram
അബദ്ധത്തില്‍ കിണറ്റില്‍ വീണ യുവതിക്ക് രക്ഷകരായി കുരുന്നുകള്‍
മലപ്പുറം: നീന്തലറിയാത്ത യുവതി അബദ്ധത്തില്‍ കിണറ്റില്‍ വീണപ്പോള്‍ അവസരോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് പിടിച്ച് കയറ്റി കുരുന്നുകള്‍. മലപ്പുറം ചങ്ങരംകുളത്തിനടുത്ത് പാവിട്ടപ്പുറം മാങ്കുളത്താണ് കഴിഞ്ഞ ദിവസം യുവതി അബന്ധത്തില്‍ കിണറ്റില്‍ വീണത്.
നിലവിളി കേട്ട് തൊട്ടടുത്ത് കളിക്കുകയായിരുന്ന ഹിഷാം, ഇര്‍ഫാന്‍ എന്നിവര്‍ കിണറിന് സമീപത്ത് ഓടിയെത്തിയപ്പോഴാണ് യുവതി കിണറ്റില്‍ മുങ്ങിത്താഴുന്നത് കാണുന്നത്. ഉടന്‍ സമീപത്ത് നിന്ന് പശുവിനെ കെട്ടുന്ന കയര്‍ എത്തിച്ച് യുവതിയെ വെള്ളത്തില്‍ മുങ്ങാതെ പിടിച്ചു നിര്‍ത്തി. കുട്ടികളുടെ നിലവിളി കേട്ട് മറ്റൊരു യുവതിയും ഓടി എത്തി. പിന്നീട് ഇവര്‍ ചേര്‍ന്ന് യുവതിയെ കരക്ക് കയറ്റുകയായിരുന്നു.