Headlines
Loading...
ടോക്യോയില്‍ മേരികോമിന് തോല്‍വി

ടോക്യോയില്‍ മേരികോമിന് തോല്‍വി

ടോക്യോയിൽ മേരികോമിന് തോൽവി. 51 കിലോഗ്രാം ഫ്ളൈവെയ്റ്റിൽ കൊളംബിയയുടെ ലോറെന വലൻസിയയോടാണ് താരം തോറ്റത്. 3 – 2നായിരുന്നു തോൽവി. കടുത്ത പോരാട്ടമാണ് മത്സരത്തിൽ നടന്നത്.
മുപ്പത്തിയെട്ടുകാരിയായ മേരികോം ഡൊമിനിക്കയുടെ മിഗ്വലിന ഗാർഷ്യ ഹെർണാണ്ടസിനെ തോൽപ്പിച്ചാണ് പ്രീക്വാർട്ടറിലെത്തിയത്.

2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം നേടിയ മേരികോം ആറുവട്ടം ലോക ചാമ്പ്യനായിട്ടുണ്ട്. ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഒന്നാമതെത്തിയിട്ടുണ്ട്. അമ്മയായശേഷം റിങ്ങിലെത്തി ഏറെ നേട്ടമുണ്ടാക്കിയ താരംകൂടിയാണ് മേരി കോം. 2016 റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ താരമാണ് ലോറെന.