കരുവന്നൂര്‍: ബാങ്ക് ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യംചെയ്യും
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കേസുമായി ബന്ധപ്പെട്ട് ബാങ്ക് ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യംചെയ്യും. സിപിഐഎം ഭരണസമിതിയുള്ള കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണം ഇഴയുന്നു എന്ന ആരോപണങ്ങള്‍ക്കിടെയാണ് സംഘം നടപടികളിലേക്ക് കടക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജറാവാന്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാകാന്‍ മൂന്ന് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
വായ്പ അനുവദിച്ചതിലെ അപാകതകളെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം. ബാങ്കുമായി ബന്ധപ്പെട്ട് കോടികളുടെ വായ്പാ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. എസ്പി സുദര്‍ശന്റെ നേതൃത്വത്തിലാണ് അന്വേഷണം. ബാങ്ക് ഉദ്യോഗസ്ഥരായ പ്രതികളോടും ഹാജരാകാന്‍ അന്വേഷണസംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിരോധത്തിലായ സിപിഐഎം വിഷയത്തില്‍ അടിയന്തിര സര്‍ക്കാര്‍ ഇടപെടലിന് നിര്‍ദേശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. തട്ടിപ്പുകാര്‍ക്ക് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പിന്തുണ കിട്ടില്ലെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം. ഇതിന്റെ ഭാഗമായി സഹകരണ ബാങ്കുകളെക്കുറിച്ച് ഉയരുന്ന എല്ലാപരാതികളിലും കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാട്.
ബാങ്ക് തട്ടിപ്പിന്റെ ഗൗരവം സംസ്ഥാനനേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതില്‍ തൃശ്ശൂര്‍ ജില്ലാഘടകത്തിന് വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലാണ് സെക്രട്ടേറിയറ്റിലുണ്ടായതെന്നാണ് റിപ്പോര്‍ട്ട്