Headlines
Loading...
‘കോഴിയിറച്ചിയും ആട്ടിറച്ചിയും ഒക്കെ വാങ്ങി ബിരിയാണിയുണ്ടാക്കി വിശ്രമിച്ചോളിന്‍; വോട്ടിന് പണം നല്‍കിയെന്ന ആരോപണം ആവര്‍ത്തിച്ച് നെല്ലിക്കുന്ന്

‘കോഴിയിറച്ചിയും ആട്ടിറച്ചിയും ഒക്കെ വാങ്ങി ബിരിയാണിയുണ്ടാക്കി വിശ്രമിച്ചോളിന്‍; വോട്ടിന് പണം നല്‍കിയെന്ന ആരോപണം ആവര്‍ത്തിച്ച് നെല്ലിക്കുന്ന്

വോട്ടുചെയ്യാതിരിക്കാന്‍ പ്രദേശിക പ്രവര്‍ത്തകര്‍ വീടുകളിലെത്തി പണം വിതരണം ചെയ്തുവെന്ന ആരോപണം ആവര്‍ത്തിച്ച് കാസര്‍ഗോഡ് എംഎല്‍എ എന്‍എ നെല്ലിക്കുന്ന്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഇത് ജനാധിപത്യത്തിന്റെ വെല്ലുവിളിയാണെന്നും എന്‍എ നെല്ലിക്കുന്ന് പറഞ്ഞു. എന്നാല്‍ പരാതിയിലെവിടേയും ബിജെപിയുടെ പേര് താന്‍ ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

‘ഓരോ വീടുകളിലും കയറി പണം നല്‍കി. മൂവായിരം, നാലായിരം, അഞ്ചായിരം അതിലധികം പണം നല്‍കിയ വീടുകള്‍ ഉണ്ട്. പണം നല്‍കികൊണ്ട് അവര്‍ പറഞ്ഞത് ‘നാളെ നിങ്ങള്‍ വോട്ട് ചെയ്യാന്‍ പോകാന്‍ പാടില്ലായെന്നതാണ്.’ ഈ പണം കൊണ്ട് നിങ്ങള്‍ കോഴിയിറച്ചി, ആട്ടിറച്ചി ഒക്കെ വാങ്ങി ബിരിയാണിയുണ്ടാക്കി വീട്ടില്‍ സുഖമായി വിശ്രമിക്ക് എന്നാണ് പറഞ്ഞത്. മധൂര്‍ പഞ്ചായത്തിലെ നാല്‍പ്പത്താറാം ബൂത്തിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിലാണ് പരാതി നല്‍കിയത്. വിഷയത്തില്‍ മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കി. പരാതിയിലും ബിജെപി ആണെന്ന് പറഞ്ഞിട്ടില്ല. ഏത് പാര്‍ട്ടിയായാലും ജനാധിപത്യത്തിന്റെ വെല്ലുവിളിയാണ്.’ എന്‍എ നെല്ലിക്കുന്ന് പറഞ്ഞു.

ഏപ്രില്‍ അഞ്ചാം തിയ്യതി വോട്ടെടുപ്പിന്റെ തലേദിവസം രാത്രി മൂവായിരം രൂപ മുതല്‍ ആറായിരം രൂപ വരെ കോഴ നല്‍കിയിട്ടുണ്ടെന്നാണ് നെല്ലിക്കുന്ന് നല്‍കിയ പരാതിയില്‍ പറയുന്നത്. ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ വീടുകള്‍ സന്ദര്‍ശിച്ചാണ് വോട്ട് ചെയ്യാതെ വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു.

ഇന്നും ഇന്ധന വില കൂട്ടി: പെട്രോളിന് 29 പൈസയും ഡീസല്‍ 31 പൈസയും ഉയര്‍ന്നു; വര്‍ദ്ധന പതിനാല് ദിവസത്തിനിടെ ഇത് എട്ടാം തവണ

മഞ്ചേശ്വരത്ത് ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ വോട്ട് ചെയ്യാതിരിക്കാന്‍ പലര്‍ക്കും ബിജെപി പണം നല്‍കിയിട്ടുണ്ടെന്ന ആരോപണം കഴിഞ്ഞ ദിവസം എംഎല്‍എ എകെഎം അഷറഫും ഉയര്‍ത്തിയിരുന്നു. ഇതിന് കൃത്യമായ തെളിവ് തന്റെ കൈവശമുണ്ടെന്നും അഷറഫ് വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിലായിരുന്നു എംഎല്‍എയുടെ പ്രതികരണം.

നെതന്യാഹു യുഗത്തിന് അന്ത്യം; നാഫ്തലി ബെനറ്റ് ഇസ്രായേല്‍ പ്രധാനമന്ത്രി, അറബ് ഇസ്ലാമിസ്റ്റ് പാര്‍ട്ടിയും ഭരണ സഖ്യത്തില്‍

അഷറഫ് പറയുന്നു: ‘ഇത് കേവലം സുന്ദരന്റെ വിഷയം മാത്രമല്ല. ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ഇടപാടുകളാണ് മഞ്ചേശ്വരത്ത് ബിജെപി നടത്തിയത്. അടുത്ത ദിവസങ്ങളില്‍ പലരും വെളിപ്പെടുത്തലുകള്‍ നടത്തും. സുരേന്ദ്രന് വോട്ട് ചെയ്യാന്‍ 25,000 രൂപയായിരുന്നു ബിജെപി ഓഫര്‍. ഇതില്‍ 10000 ആദ്യം നല്‍കും. ബാക്കി 15,000 രൂപ സുരേന്ദ്രന്‍ വിജയിച്ചാല്‍ കഴിഞ്ഞാല്‍ എന്നായിരുന്നു ഡീല്‍. പലര്‍ക്കും ഇത്തരത്തില്‍ പണം ലഭിച്ചു. ഇതിന് കൃത്യമായ തെളിവുകളുണ്ട്. വിഷയം ഞാന്‍ നാളെ നിയമസഭയില്‍ ഉന്നയിക്കും. വോട്ടു കച്ചവടത്തല്‍ വ്യക്തമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഇത് മാത്രമല്ല, പല ന്യൂനപക്ഷ കേന്ദ്രങ്ങില്‍ പോയി വോട്ട് ചെയ്യാതിരിക്കാനും ബിജെപി പണം നല്‍കിയിട്ടുണ്ട്. ഇതിനും കൃതൃമായ തെളിവുണ്ട്. 30 ആളുകള്‍ വോട്ട് ചെയ്തിട്ടില്ല. അവര്‍ക്ക് ബിജെപി പണം കൊടുത്തു.’
 
Summary: ‘Buy chicken and mutton and make biryani and relax;  Nellikunnu has repeatedly accused the government of paying for the vote   [ www.livetodaymalayalam.in ]