Headlines
Loading...
'ഓക്സിജൻ എത്തിക്കുക എന്നത് രാജ്യദ്രോഹകുറ്റം, ശ്രീനിവാസിനെ തൂക്കിക്കൊല്ലണം..!' രാഹുൽ മാങ്കൂട്ടത്തിൽ

'ഓക്സിജൻ എത്തിക്കുക എന്നത് രാജ്യദ്രോഹകുറ്റം, ശ്രീനിവാസിനെ തൂക്കിക്കൊല്ലണം..!' രാഹുൽ മാങ്കൂട്ടത്തിൽ

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ബി.വി. ശ്രീനിവാസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ടാണ് രാഹുല്‍ ദേശീയ അധ്യക്ഷന് പിന്തുണ അറിയിച്ചു രംഗത്തെത്തിയത്. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

ശ്രീനിവാസ്​ 'സർക്കാർവിരുദ്ധ' പ്രവർത്തനമാണ്​ നടത്തുന്നതെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യുക മാത്രമല്ല, തൂക്കിക്കൊല്ലുകയും വേണമെന്ന്​ പരിഹാസപൂർവ്വം രാഹുൽ ഫേസ്​ബുക്കിൽ കുറിച്ചു.

മോദി സർക്കാർ കോവിഡ് കാലത്ത് വിസ്റ്റ പണിയിൽ ശ്രദ്ധിക്കുമ്പോൾ, ശ്രീനിവാസ് കോവിഡ് ബാധിച്ച ആളുകൾക്ക് ഭക്ഷണവും മരുന്നും എത്തിക്കുക എന്ന 'സർക്കാർ വിരുദ്ധ' പ്രവർത്തനമാണ്​ നടത്തുന്നത്', ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിനെ പരിഹസിച്ച്​ രാഹുൽ എഴുതി.

മനുഷ്യർ ഓക്സിജൻ കിട്ടാതെ മരണത്തോട് മല്ലടിക്കുമ്പോൾ സർക്കാരിന്റെ പ്രഖ്യാപിപത നയമാണ് നിസംഗത. എന്നാൽ ശ്രീനിവാസ് അവർക്ക് ഓക്സിജൻ എത്തിക്കുക എന്ന "രാജ്യദ്രോഹം" ചെയ്യുന്നു. തെരുവിലെ ആയിരങ്ങൾ സർക്കാരിന്റെ പട്ടികയിൽ തന്നെയില്ല , അത്തരക്കാർക്ക് ഇയാൾ ഭക്ഷണം എത്തിച്ചു നല്കുക എന്ന "ക്രൂരത" ചെയ്യുന്നു. രാജ്യം ശ്വാസംമുട്ടി മരിക്കുവാൻ സമ്മതിക്കാത്ത ശ്രീനിവാസിനെ തൂക്കിക്കൊല്ലണം. രാഹുൽ എഴുതി