kerala
ആഴക്കടല്‍ മത്സബന്ധനം: 5000 കോടിയുടെ ധാരണപത്രവും സര്‍ക്കാര്‍ റദ്ദാക്കി
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച് കെഎസ്ഐഡിസി-ഇഎംസിസി ധാരണപത്രവും സർക്കാർ റദ്ദാക്കി. 5000 കോടിയുടെ ധാരണപത്രമാണ് റദ്ദാക്കിയത്. വ്യവസായ മന്ത്രി ഇപി ജയരാജന്റെ നിർദേശപ്രകാരമാണ് നടപടി.
അസൻഡ് നിക്ഷേപ സംഗമത്തിൽ കെഎസ്ഐഡിസി എംഡി രാജമാണിക്യവും ഇഎംസിസി പ്രതിനിധിയും ഒപ്പിട്ട ആദ്യ ധാരണപത്രമാണ് ഇപ്പോൾ റദ്ദാക്കിയത്. ഇഎംസിസി ആഴക്കടൽ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനും മറ്റ് സാങ്കേതിക പരിജ്ഞാനങ്ങൾ നൽകുന്നതിനുമായി 2020 ഫെബ്രുവരി 28നാണ് ഈ ധാരണപത്രത്തിൽ ഒപ്പുവെച്ചിരുന്നത്.