kerala
കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ അഴിമതി; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപ അഴിമതിയിന്മേല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഴിമതി നടന്നുവെന്ന കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തുവാന്‍ ഡിജിപിയോട് നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
വിഴിഞ്ഞം ഡിപ്പോ ജീവനക്കാരനായ ജൂഡ് ജോസഫാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.