Headlines
Loading...
രാജ്യത്ത് 24 മണിക്കൂറിനിടെ 32,080 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് 24 മണിക്കൂറിനിടെ 32,080 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 32,080 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 97,35,850 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് മുക്തി നേടിയത് 36,635 പേരാണ്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 92,15,581 ആയി ഉയര്‍ന്നു.

ഇരുപത്തിനാല് മണിക്കൂറിനിടെ 402 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 1,41,360 ആയി. രാജ്യത്ത് നിലവില്‍ 3,78,909 പേരാണ് ചികിത്സയിലുള്ളത്.