international
ദുബൈയിലേക്കുളള യാത്രക്കാര്‍ ശ്രദ്ധിക്കുക; ഇനി മുതല്‍ മുൻകൂര്‍ അനുമതി നിര്‍ബന്ധം
ദുബൈയിലേക്കുളള യാത്രാനുമതി കര്‍ശനമാക്കാനൊരുങ്ങി അധികൃതര്‍. മറ്റു എമിറേറ്റുകളില്‍ നിന്നും ദുബൈയില്‍ എത്തുന്നവര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പില്‍ നിന്നും, ദുബായ് വിസക്കാര്‍ ദുബായ് എമിഗ്രൈഷനില്‍ നിന്നും നിര്‍ബന്ധമായും അനുമതി നേടിയിരിക്കണം. അനുമതിയ്ക്ക് വേണ്ടി ഇരുവകുപ്പുകളുടെയും വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം.
പുതിയ നിയമ വിവരം അറിയാതെ വിമാനത്താവളത്തിലെത്തി കുടുങ്ങിയ 300 യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി ലഭിച്ചിട്ടിട്ടുണ്ട്. ഇതില്‍ മലയാളികളും ഉള്‍പ്പെടും. ഇവരുടെ രേഖകള്‍ പരിശോധിക്കാൻ ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് പ്രത്യേക സംഘം വിമാനത്താവളത്തിലെത്തിയിരുന്നു.താമസ വിസക്കാര്‍ യുഎഇയിലേക്ക് വരാൻ അനുമതി നേടണമെന്ന നിയമം മുൻപ് ഉപേക്ഷിച്ചിരുന്നു.