Headlines
Loading...
സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കൂടി കൊവിഡ്; 7082 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കൂടി കൊവിഡ്; 7082 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 23 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. നിലവില്‍ 94,517 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്. 6486 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ 1049 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗബാധ സ്ഥിരീകരിച്ചവരില്‍ 128 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് 50,154 സാമ്പിളുകള്‍ പരിശോധിച്ചു. 7082 പേര്‍ രോഗമുക്തരായി.