gulf news
റിട്ടയര്‍ ഇന്‍ ദുബായ്: 55 വയസ്സ് കഴിഞ്ഞവര്‍ക്ക് ദുബായില്‍ പുതിയ വിസ സമ്പ്രദായം
ദുബായ്: മുതിർന്നവർക്കായി ദുബായിൽ പുതിയ വിസ സമ്പ്രദായം നടപ്പാക്കുന്നു. 55 വയസ് കഴിഞ്ഞവർക്കാണ് ദുബായ് പുതിയ റെസിഡന്റ് വിസ പ്രഖ്യാപിച്ചിരിക്കുന്നത്. റിട്ടയർ ഇൻ ദുബായ് എന്ന പേരിലുള്ള വിസയ്ക്ക് അഞ്ച് വർഷം കാലാവധിയുണ്ടാകും. വിസക്ക് അപേക്ഷിക്കുന്നവർ ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കണം.
നിബന്ധനകളോടെയാണ് ദുബായ് മുതിർന്നവർക്കായുള്ള പുതിയ വിസ സമ്പ്രദായം നടപ്പാക്കുന്നത്. 55 വയസ് കഴിഞ്ഞവർക്ക് അഞ്ച് വർഷ കാലാവധിയുള്ള താമസവിസ നൽകും. പ്രതിമാസം 20,000 ദിർഹം വരുമാനമോ 10 ലക്ഷം ദിർഹം സമ്പാദ്യമോ നിർബന്ധമാണ്. അല്ലെങ്കിൽ 20 ലക്ഷം ദിർഹം വിലമതിക്കുന്ന ഭൂസ്വത്തോ കെട്ടിടമോ സ്വന്തമായി വേണം.
ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തവർക്ക് മാത്രമേ വിസ നൽകൂ. അപേക്ഷകന്റെ ജീവിത പങ്കാളിക്കും വിസ കിട്ടും. വിസ അപേക്ഷ തള്ളിയാൽ ആരോഗ്യ ഇൻഷുറൻസിനായി മുടക്കിയ പണം അപേക്ഷകന് തിരികെ നൽകും.