entertainment desk
സാമന്തയും നാഗ ചൈതന്യയും വേര്‍പിരിയുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങള്‍
ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയരായ താരജോഡികളായ സാമന്തയും നാഗ ചൈതന്യയും തമ്മിൽ വേർപിരിയുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങൾ. ഇതിന്‍റെ ഭാഗമായി ഇരുവരും കുടുംബകോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017ലായിരുന്നു താരങ്ങളുടെ വിവാഹം.
കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലെങ്ങും. ആദ്യമൊക്കെ ഗോസിപ്പായി തള്ളിക്കളഞ്ഞിരുന്നുവെങ്കിലും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം താരങ്ങളുടെ വേര്‍ പിരിയല്‍ വെറും ഗോസിപ്പല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗണ്‍സിലിങ് ഘട്ടത്തിലാണ് ഇരുവരും എന്നാണ് സൂചന.