Headlines
Loading...
പിങ്ക് അണിഞ്ഞൊരു റാണിയായി ഭാവന; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

പിങ്ക് അണിഞ്ഞൊരു റാണിയായി ഭാവന; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ബെംഗളൂരു: പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. വിവാഹശേഷം മലയാള സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും കന്നഡ ചിത്രങ്ങളിൽ സജീവമാണ് താരം. 2017ൽ പുറത്തിറങ്ങിയ ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ എന്ന ചിത്രവും ആദം ജോണും ആയിരുന്നു ഭാവന അഭിനയിച്ച അവസാന മലയാള ചിത്രങ്ങൾ.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം നിരവധി ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇത്തവണ പിങ്ക് ഗൗണിലുളള പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.

പിങ്ക് നിറത്തിലുള്ള സ്ലീവ്‌ലെസ് ഗൗണ്‍ അണിഞ്ഞുള്ള ഭാവനയുടെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ഗൗണിന് ചേരും വിധമുളള കമ്മലായിരുന്നു ഭാവന അണിഞ്ഞത്.